തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് വാക്കു തർക്കത്തിനിടെ ഒരാള് വെട്ടേറ്റ് മരിച്ചു. അയിരൂപ്പാറ സ്വദേശി രാധാകൃഷ്ണൻ (57) ആണ് മരിച്ചത്. അർദ്ധരാത്രിയോടെ പോത്തൻകോട് വച്ചാണ് രാധാകൃഷ്ണന് വെട്ടേറ്റത്. കാലിൽ വെട്ടേറ്റ രാധാകൃഷ്ണൻ റോഡരികിൽ രക്തം വാർന്ന് കിടക്കുന്നത് കണ്ട് വഴിയാത്രക്കാരൻ പോത്തൻകോട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സംഭവസ്ഥലത്തെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ ഏഴ് മണിയോടെ മരിക്കുകയായിരുന്നു. സുഹൃത്തായ അനിലാണ് തന്നെ വെട്ടിയതെന്ന് ആശുപത്രിയിലേക്കുളള വഴിമദ്ധ്യേ രാധാകൃഷ്ണൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഇരുവരും തമ്മിലുളള വാക്കുതർക്കത്തിനിടയിൽ അനിൽ കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് വെട്ടിയതെന്നാണ് രാധാകൃഷ്ണൻ പൊലീസിന് മൊഴി നൽകിയത്. പ്രതിയ്ക്ക് വേണ്ടിയുളള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London