നാസിക്: സവാളക്ക് വിലകൂടിയതിനെത്തുടര്‍ന്ന് കര്‍ഷകന്റെ സംഭരണശാലയില്‍ നിന്നും ഒരു ലക്ഷം രൂപ വിലമതിക്കുന്ന സവാള മോഷണം പോയി.മഹാരാഷ്ട്രയിലെ നാസികിലെ കര്‍ഷകനായ രാഹുല്‍ ബാദിറാവു പഗറാണ് സവാള മോഷണം പോയതായി ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയത്.
കല്‍വന്‍ തലുകയിലെ സംഭരണശാലയില്‍ 117 പ്ലാസ്റ്റിക് കൊട്ടകളിലായി സൂക്ഷിച്ചിരുന്ന 25 ടണ്‍ സവാളയാണ് മോഷണം പോയതെന്ന് പോലീസ് ഉദ്യോഗസ്ഥന് പ്രമോദ് വാഗ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ് സ്റ്റോക്കില്‍ നിന്നും ഒരു ലക്ഷം രൂപയോളം വിലവരുന്ന സവാള മോഷ്ടിക്കപ്പെട്ട വിവരം പഹര്‍ അറിയുന്നത്.ഇതിനെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.മോഷണക്കേസ് പോലീസ് രജിസ്റ്റര്‍ ചെയ്തു.
© 2019 IBC Live. Developed By Web Designer London