ഓൺലൈൻ ചൂതാട്ടം ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി. ഓൺലൈൻ റമ്മി നിരോധിക്കുന്നതിന് രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേരളാ ഗെയിമിംഗ് ആക്ടിൽ ഭേദഗതി വരുത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. തൃശൂർ സ്വദേശി നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയിൽ സർക്കാർ നിലപാട് അറിയിച്ചത്.
റമ്മി കളിയടക്കമുള്ള ഓൺലൈൻ ചൂതാട്ടങ്ങൾക്കെതിരെ നിയമ നിർമാണം ആവശ്യപ്പെട്ട് തൃശൂർ സ്വദേശി പോളി വടക്കൻ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. കേരള ഗെയിമിംഗ് ആക്ട് പ്രകാരം ചൂതാട്ടം ശിക്ഷാർഹമാണെങ്കിലും ഓൺലൈൻ റമ്മിയടക്കമുള്ളവയ്ക്ക് നിയന്ത്രണമില്ലെന്നും, അതിനാൽ ഇവ നിരോധിക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London