തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈകോടതി ശരിവെച്ചു. 1960ലെ കേരള ഗെയിമിങ് ആക്ട് ഭേദഗതി ചെയ്താണ് ഫെബ്രുവരി 27 ന് പുതിയ വിജ്ഞാപനം സര്‍ക്കാര്‍ ഇറക്കിയത്. നിലവിലുള്ള നിയമത്തില്‍ പണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളി കൂടി ഉള്‍പ്പെടുത്തിയായിരുന്നു പുതിയ വിജ്ഞാപനം. സര്‍ക്കാര്‍ ഇക്കാര്യം ഹൈകോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് നിയമ നടപടിയുമായി കമ്പനികള്‍ കോടതിയെ സമീപിച്ചത്.
ഡി.ജി.പിയുടെ ശുപാര്‍ശകള്‍ കൂടി സ്വീകരിച്ചാണ് നിയമവകുപ്പ് പുതിയ വിജ്ഞാപനം ഇറക്കിയത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കേരളത്തിലുള്ളവര്‍ ഓണ്‍ലൈന്‍ റമ്മി കളി സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ കമ്പനികള്‍ക്ക് അനുമതി നിഷേധിക്കേണ്ടിവരും. ഓണ്‍ലൈന്‍ റമ്മി കളിച്ച് പണവും ജീവിതവും നഷ്ടമായ നിരവധി പേരാണ് സംസ്ഥാനത്തുള്ളത്. വിജ്ഞാപനം പുറത്തിറക്കുകയും കോടതി അത് ശരിവെക്കുകയും ചെയ്ത സാഹചര്യത്തില്‍ പൊലീസിന് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London