കുട്ടികൾക്ക് എതിരായുള്ള ഓൺലൈൻ ലൈംഗിക അതിക്രമം തടയാൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) രാജ്യവ്യാപക റെയ്ഡ് നടത്തി. 14 സംസ്ഥാനങ്ങളിലെ 76 ഇടങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. 23 എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തു. കുട്ടികളുടെ അശ്ലീല വീഡിയോകൾ അടക്കം പ്രചരിപ്പിച്ചവർക്ക് എതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. 83 പേരെ പ്രതിചേർത്തെന്ന് സിബിഐ അറിയിച്ചു. വിവിധ ഗ്രൂപ്പുകളിലായി 5000 പേർ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഘത്തിലുണ്ടെന്നും സിബിഐ പറഞ്ഞു.
ആന്ധ്രാപ്രദേശ്, ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ, ഒഡീഷ, തമിഴ്നാട്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. റെയ്ഡുകൾ പൂർത്തിയാക്കിയ ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London