ശബരിമല വിഷയം യുഡിഎഫിൻ്റെ രാഷ്ട്രീയ അജണ്ടയല്ലെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. കോൺഗ്രസും യുഡിഎഫും ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കിയിട്ടില്ല. വിശ്വാസികൾക്ക് അനുകൂലമായ നിലപാടാണ് യുഡിഎഫ് എന്നും സ്വീകരിച്ചതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല സ്ത്രീ പ്രവേശനം സജീവ ചർച്ചയാവുകയാണ്. സർക്കാർ വിശ്വാസികളോടൊപ്പമാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമല വിഷയം യുഡിഎഫിൻ്റെ രാഷ്ട്രീയ അജണ്ടയാണെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. പുറത്തിറക്കിയ ശബരിമല കരട് നിയമത്തിൽ പോരായ്മകളുണ്ടെങ്കിൽ ജനങ്ങൾക്ക് അറിയിക്കാൻ അവസരമുണ്ടാക്കുമെന്ന് കെ സുധാകരൻ എംപി വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ കനത്ത പരാജയത്തിന് കാരണം ശബരിമലയാണെന്ന് യുഡിഎഫ് വിലയിരുത്തുന്നു. ശബരിമല രാഷ്ട്രീയ അജണ്ടയല്ലെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കിയെങ്കിലും, യുഡിഎഫ് നിർണായക പ്രചാരണ വിഷയമായി സ്ത്രീപ്രവേശനത്തെ മാറ്റുകയാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London