മുതിർന്ന നേതാവ് കെവി തോമസ് കോൺഗ്രസിൽ തന്നെയെന്ന് ഉമ്മൻചാണ്ടി. തോമസ് സമുന്നത നേതാവാണ്. കെ.വി തോമസ് ഉന്നയിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
പ്രകടന പത്രികക്കായി ശശി തരൂർ കേരളപര്യടനം നടത്തും. യുവാക്കളുമായി സംവദിക്കും. ഓരോ സമിതിയംഗങ്ങൾക്കും ജില്ലകളുടെ ചുമതല. ജനങ്ങളുടെ ആവശ്യമറിഞ്ഞ പ്രകടനപത്രിക പുറത്തിറക്കും. ആരുടെ പരാതിയും കേൾക്കും പരിഹരിക്കും. ജില്ലാ തല തെരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സീറ്റുവിഭജനത്തിൽ പരസ്യ ചർച്ചയില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ച നടത്തും. ചെന്നിത്തലയുടെ യാത്ര ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.
അതേസമയം താൻ കോൺഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ലെന്ന് കെ.വി തോമസ് വ്യക്തമാക്കി. മാധ്യമങ്ങളോട് അദ്ദേഹം ദേഷ്യപ്പെടുകയും ചെയ്തു. മാധ്യമങ്ങൾ വാർത്ത ഉണ്ടാക്കുന്നതിന് മറുപടി പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന നേതാക്കൾക്കെതിരായ പരാതി തോമസ് ഇന്ന് ഹൈക്കമാൻഡ് പ്രതിനിധികളെ അറിയിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ സഹകരിപ്പിച്ചില്ലെന്നാണ് കെ.വി തോമസിൻറെ പരാതി. തെരഞ്ഞെടുപ്പ് സമിതി ഗ്രൂപ്പ് വീതം വെപ്പായി മാറി. തന്നെ കുറിച്ച് അപവാദം പറഞ്ഞു പരത്തിയെന്നും തോമസിൻറെ പരാതി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London