തൻ്റെ ജീവിതം പുതുപള്ളിയുമായി അലിഞ്ഞുകിടക്കുന്നുവെന്നും മണ്ഡലം വിടില്ലെന്നും ഉമ്മൻചാണ്ടി. മറിച്ചുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. പുതുപ്പള്ളി വിട്ട് നേമത്ത് മത്സരിക്കുന്നുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തെ നേമത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടിക്ക് മേൽ കോൺഗ്രസ് നേതൃത്വത്തിൻ്റെ സമ്മർദമുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. ഉമ്മൻ ചാണ്ടി എവിടെ മത്സരിച്ചാലും ജയിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു.
എ ഗ്രൂപ്പിൽ നിന്നടക്കം ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കണമെന്ന ആവശ്യം ഉള്ളതായി റിപ്പോർട്ടുണ്ടായിരുന്നു. നേമത്തേക്ക് ഉമ്മൻചാണ്ടിയെ പരിഗണിച്ചാൽ ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിലെ ഉന്നത നേതാവിനെ തന്നെ പരിഗണിച്ചുവെന്ന പ്രതീതി സൃഷ്ടിക്കാൻ യുഡിഎഫിനാവുമെന്നായിരുന്നു കണക്കുകൂട്ടൽ. അത് മറ്റു മണ്ഡലങ്ങളിലും തുണക്കുമെന്ന് യു.ഡി.എഫ് പ്രതീക്ഷിച്ചു. ബി.ജെ.പിയുടെ ഏക സിറ്റിങ് മണ്ഡലമാണ് നേമം. ബി.ജെ.പിയുടെ മുതിർന്ന നേതാവ് ഒ രാജഗോപാലാണ് ഇവിടെ നിന്ന് നിയമ സഭയിലെത്തിയത്. അതേസമയം അദ്ദേഹത്തിന് വീണ്ടും ബി.ജെ.പി അവസരം നൽകിയേക്കില്ല. പകരം കുമ്മനം രാജശേഖരനെയാണ് ബി.ജെ.പി പരിഗണിക്കുന്നത്
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London