ആചാര സംരക്ഷണത്തിന് നിയമ നിർമ്മാണം വേണമെന്ന് ഉമ്മൻ ചാണ്ടി. സുപ്രിം കോടതി വിധിയിൽ ശബരിമലയിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാപ്പു പറഞ്ഞതാണ് പ്രശ്നം വീണ്ടും ഉയർത്തിക്കൊണ്ടുവന്നത്. മാപ്പ് പറഞ്ഞതിലുള്ള മന്ത്രിയുടെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെട്ടു. സത്യവാങ്മൂലം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നിലവിൽ ഉള്ള സത്യവാങ്മൂലം പിൻവലിച്ച് പുതിയത് കൊടുക്കാൻ സർക്കാർ തയാറകണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
അതേസമയം കോൺഗ്രസ് ശബരിമല മുഖ്യതെരഞ്ഞെടുപ്പ് വിഷയം ആക്കുന്നില്ലെന്നും, ആക്കുന്നത് ശരിയല്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. വൈരുദ്ധ്യങ്ങളെ കുറിച്ച് മാർസിസ്റ്റ് പാർട്ടി മറുപടി പറയണം. കൃത്യമായ നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. സർക്കാർ വിശ്വാസികളോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തലയും പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London