കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഉമ്മൻചാണ്ടി നയിക്കും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക ഉമ്മൻചാണ്ടി ചെയർമാനായ സമിതി ആയിരിക്കും. മാനേജ്മെൻറ് ആൻറ് സ്ട്രാറ്റജിക് കമ്മിറ്റിയിൽ 10 അംഗങ്ങളുണ്ട്. കെ.സി വേണുഗോപാലിൻറെ അധ്യക്ഷതയിലാണ് ഇന്ന് യോഗം ചേർന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഉമ്മൻചാണ്ടി സജീവമാകേണ്ടത് അനിവാര്യമാണെന്ന് ഹൈക്കമാൻഡ് വിലയിരുത്തി. മുസ്ലിം ലീഗ് അടക്കമുള്ള ഘടക കക്ഷികളും ഉമ്മൻചാണ്ടി നേതൃത്വത്തിലേക്ക് വരണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
കെ സി വേണുഗോപാൽ, താരിഖ് അൻവർ, രമേശ് ചെന്നിത്തല, വി എം സുധീരൻ, കെ മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സുധാകരൻ തുടങ്ങിയവരാണ് സമിതിയിലുള്ളത്. സമിതിയിൽ ശശി തരൂരിനെ ഉൾപ്പെടുത്തുന്നത് പരിഗണനയിലുണ്ട്. എല്ലാം വിശദമായി ചർച്ച ചെയ്തെന്ന് കേരളത്തിൻറെ ചുതലയുള്ള താരിഖ് അൻവർ വ്യക്തമാക്കി.
ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഹൈക്കമാൻഡ് തീരുമാനം. ഇന്ന് വൈകീട്ട് രാഹുൽ ഗാന്ധിയുമായി കേരളത്തിലെ നേതാക്കൾ നടത്തുന്ന കൂടിക്കാഴ്ചയിൽ ഉമ്മൻചാണ്ടിയുടെ പുതിയ പദവി ചർച്ചയാകും. ഈ ചർച്ചക്ക് ശേഷമായിരിക്കും പ്രഖ്യാപനം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London