സംസ്ഥാന വ്യാപകമായി ഇന്നലെ നടത്തിയ ഓപ്പറേഷൻ പി ഹണ്ടിൽ കുട്ടികളുടെ നഗ്നദൃശ്യം പ്രചരിപ്പിച്ചതിന് ഉൾപ്പടെ പുതുതായി രജിസ്റ്റർ ചെയ്തത് 39 കേസുകൾ. മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ഹാർഡ് ഡിസ്ക് തുടങ്ങി 267 ഇലക്ട്രോണിക് ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവരുൾപ്പടെ 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുട്ടികൾ ഉൾപ്പെട്ട നഗ്ന വീഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ച് വയ്ക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവൃത്തികൾ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷൻ പി ഹണ്ട്. റൈഡും പരിശോധനകളും ഇന്നലെ അർദ്ധരാത്രി വരെ തുടർന്നിരുന്നു.ഐ.ടി മേഖലയിൽ നിന്നുള്ളവർ, അധ്യാപകർ, സർക്കാർ സംവിധാനങ്ങളിൽ പ്രവർത്തിക്കുന്നയാളുകൾ തുടങ്ങിയവരെ അറസ്റ്റ് ചെയ്തതായി പൊലീസിന്റെ സൈബർ വിഭാഗം അറിയിച്ചിട്ടുണ്ട്. അഞ്ച് വയസിനും 16 വയസിനും ഇടയിലുള്ള കുട്ടികളുടെ നഗ്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും കേരളത്തിൽ നിന്നുള്ളയാളുകൾ ഡാർക്ക് നെറ്റിൽ സജീവമാണെന്നുമുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ശക്തമായ പരിശോധനയാകും ഇതുമായി ബന്ധപ്പെട്ട് നടത്തുക.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London