കെ-റെയിൽ പദ്ധതിയിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. വികസന വിരുദ്ധപട്ടം ഏറ്റവും കൂടുതൽ ചേരുന്നത് മുഖ്യമന്ത്രിക്കാണ്. മോദി സ്റ്റൈലാണ് പിണറായിയുടേതെന്ന് വി ഡി സതീശൻ കാസർകോട് പറഞ്ഞു. കെ റെയ്ലിനെ പറ്റി യുഡിഎഫിന് കൃത്യമായ നിലപാടുണ്ട്. ആ നിലപാട് വ്യക്തതയോടുകൂടി നിയമസഭയിൽ പറഞ്ഞു. എന്നാൽ ആ ചോദ്യത്തിന് ഉത്തരം പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു മുഖ്യമന്ത്രി. കെ.റെയിൽ കേരളത്തെ അപകടത്തിലെത്തിക്കുമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു
അതേസമയം നാടിൻറെ മുഖച്ഛായമാറ്റുന്ന കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യകത്മാക്കി. അതിവേഗ റെയിൽ പദ്ധതിയെ എതിർക്കുന്നത് വികസനം തകർക്കാനാണെന്നും കേരളത്തിൽ കൂടുതൽ നിക്ഷേപം വരുന്നത് ഇല്ലാതാക്കാനാണ് ഇവരുടെ നീക്കമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി .
സെമി ഹൈസ്പീഡ് റെയിൽവേ സ്വാഗതാർഹമായ പദ്ധതിയാണെന്ന് കേന്ദ്രം കണ്ടെത്തിയിരുന്നു. ബിജെ പിയും കോൺഗ്രസും ചേർന്ന് കേരള വികസനം മുടക്കുന്നു. വിഷയത്തിൽ പ്രധാനമന്ത്രിയെ കണ്ട് പ്രശ്നം ഉന്നയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London