തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഓഫീസിന് മുന്നില്‍ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ പോലും അനുമതി നല്‍കുന്നില്ലെന്ന പരാതിയുമായാണ് പ്രതിപക്ഷം സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചത്. സ്പീക്കര്‍ നീതി പാലിക്കണമെന്ന ബാനറുമായാണ് പ്രതിപക്ഷം എത്തിയത്. സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. ഇവരെ തടയാന്‍ വാച്ച് ആന്റ് വാര്‍ഡ് എത്തിയതോടെ ബഹളമായി.
വാച്ച് ആന്റ് വാര്‍ഡുമായി ഉന്തും തള്ളുമുണ്ടായി. പരസ്പരം ആക്രോശിച്ചു ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്നേര്ക്കുനേര് വന്നതോടെ സഭയില്‍ അസാധാരണ രംഗങ്ങളാണ് നടന്നത്. ബലം പ്രയോഗിച്ച് യുഡിഎഫ് എംഎല്‍എമാരെ നീക്കാനുള്ള ശ്രമത്തിനിടെ വാച്ച് ആന്റ് വാര്‍ഡുമാര്‍ തന്നെ കയ്യേറ്റം ചെയ്തെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. വാച്ച് ആന്‍ഡ് വാര്‍ഡ് സനീഷ് കുമാര്‍ എംഎല്‍എയെയും കൈയ്യേറ്റം ചെയ്തെന്ന് പ്രതിപക്ഷം ആരോപിച്ചു.
നിയമസഭയിലെ ഡോക്ടര്‍മാര്‍ ഇദ്ദേഹത്തെ പരിശോധിച്ചു. സഭയില്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ഉടലെടുത്തത്. പോത്തന്‍കോടിനടുത്ത് ചേങ്കോട്ടുകോണത്ത് 16 വയസ്സുകാരിയെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചിരുന്നു.
അടിയന്തര സ്വഭാവം നോട്ടിസിന് ഇല്ലാത്തതിനാല്‍ ആദ്യ സബ്മിഷനായി ഉമാ തോമസിന് വിഷയം ഉന്നയിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു. സെക്രട്ടേറിയറ്റിനു മൂക്കിനു താഴെ സ്ത്രീകള്‍ക്ക് നേരെ അക്രമം നടക്കുകയാണെന്നും ഇതു ചര്‍ച്ച ചെയ്തില്ലെങ്കില്‍ എന്തിനാണ് നിയമസഭയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് ചോദിച്ചു.
തുടര്‍ന്ന്, പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലേക്കിറങ്ങി. സ്പീക്കര്‍ നീതി പാലിക്കണമെന്നും പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ മാനിക്കണമെന്നും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. തുടര്‍ന്നാണ് സ്പീക്കറുടെ ഓഫീസിന് മുന്നില്‍ യുഡിഎഫ് എംഎല്‍എമാര്‍ സത്യാഗ്രഹം തുടങ്ങിയത്. സ്പീക്കര്‍ക്ക് എതിരെ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. സ്പീക്കര്‍ അപമാനമാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London