സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ പുറത്തുവന്നതിന് പിന്നാലെ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ഒരുങ്ങി പ്രതിപക്ഷം. രഹസ്യ രേഖയെന്ന് പറഞ്ഞ് സർക്കാർ ജനങ്ങളെ കബളിപ്പിച്ചെന്ന് യു ഡി എഫ് കുറ്റപ്പെടുത്തി. റിപ്പോർട്ട് പഠിക്കാൻ യു ഡി എഫ് പ്രത്യേക സമിതിയെ നിയോഗിക്കും. ഏറെ വിവാദങ്ങൾക്കൊടുവിലാണ് കെ-റെയിലിന്റെ വിശദമായ രേഖ സംസ്ഥാന സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് അൻവർ സാദത്ത് എംഎഎൽഎ വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ആരാഞ്ഞിരുന്നു. അതിന് ലഭിച്ച മറുപടിയിൽ പക്ഷേ ഡിപിആർ വിവരങ്ങൾ ഇല്ലായിരുന്നു. ഇത് ചൂണ്ടിക്കാട്ടി അവകാശലംഘനത്തിന് നോട്ടിസ് നൽകിയതിന് പിന്നാലെയാണ് നിയമസഭാ വെബ്സൈറ്റിലുൾപ്പെടെ ഡിപിആർ പുറത്തുവിട്ടിരിക്കുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London