ലോകായുക്തയുടെ അധികാരം ഇല്ലാതാക്കുന്ന തരത്തിലുള്ള ഓർഡിനൻസിനെതിരെ പ്രതിപക്ഷം രംഗത്ത്. ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന ആവശ്യവുമായി യുഡിഎഫ് നേതാക്കൾ നാളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണും. ലോകായുക്തയുടെ ചിറകരിയുന്ന സർക്കാർ നടപടി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാക്കൾ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
നാളെ രാവിലെ 9 മണിക്ക് രാജ്ഭവനിലെത്തി ഗവർണറെ കാണാനാണ് നേതാക്കൾ അനുമതി ചോദിച്ചിട്ടുള്ളത്. സർക്കാർ നീക്കം സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ഗൗരവതരമായി കാണുന്നതുകൊണ്ട് ഓർഡിനൻസിൽ ധൃതി പിടിച്ച് ഗവർണർ ഒപ്പുവച്ചേക്കില്ല. വിമർശനങ്ങളുടെ വസ്തുതയും ഗവർണർ ആരാഞ്ഞിട്ടുണ്ട്. ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഗവർണർക്ക് കത്തയച്ചിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London