മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കെതിരേ പ്രതിപക്ഷം ഉന്നയിക്കുന്നത് മുമ്ബേ തന്നെ ഉന്നയിക്കപ്പെട്ട് തകര്‍ന്നടിഞ്ഞ ആരോപണങ്ങളാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മുഖ്യമന്ത്രിയേയും കുടുംബത്തെയും ആക്ഷേപിക്കാനുള്ള വേദിയായാണ് അടിയന്തര പ്രമേയ ചര്‍ച്ചയെ പ്രതിപക്ഷം കണ്ടതെന്നും ഫേയ്സ്ബുക്ക് കുറിപ്പില്‍ വീണ ജോര്‍ജ് ആരോപിച്ചു. പിഡബ്ലുസിയുടെ ഡയറക്ടര്‍ അവരുടെ മെന്ററാണെന്ന് അവര്‍ എഴുതിയെന്നാണ് മാത്യു കുഴല്നാടന് ഉന്നയിച്ച ആരോപണം. മകള്‍ ഒരുഘട്ടത്തിലും ഇങ്ങനെ എഴുതിയിട്ടില്ലെന്നും സത്യവിരുദ്ധ പ്രചരണമാണെന്നും മുഖ്യമന്ത്രി തന്നെ സഭയില്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്ബ് വീണ ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കിയിരുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London