മൂന്നു ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരും. പത്തനംതിട്ട , കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് തുടരുന്നത്. ഏഴു ജില്ലകളിൽ യെല്ലോ അലേർട്ടാണ് നടപ്പാക്കുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്. അതിനിടെ, തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 10 വീടുകളുടെ ചുമരുകൾ വിണ്ടുകീറി. വീട്ടുകാരെ ചെങ്കലിലെ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ പെയ്യുകയാണ്.
വനമേഖലയിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. 44 ഇടങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. അപകടമേഖലകളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ച് തുടങ്ങി. അപ്പർ കുട്ടനാട്, പന്തളം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. അടുത്ത മൂന്നു മണിക്കൂറിൽ കൊല്ലം, കോട്ടയം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഡാമുകളിലെ സ്ഥിതി ചർച്ച ചെയ്യാൻ ഇന്ന് രാവിലെ പത്തരക്ക് മുഖ്യന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കെ.എസ്.ഇ.ബി ചെയർമാൻ, ഡയറക്ടർമാർ എന്നിവരുടെ യോഗം നടക്കും. അതിനിടെ, മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 135 അടിയായി ഉയർന്നിരിക്കുകയാണ്. 142 അടിയാണ് സുപ്രീംകോടതി നിജപ്പെടുത്തിയിരിക്കുന്ന പരമാവധി സംഭരണശേഷി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London