കൊല്ലം അഞ്ചലിലെ വിവാദ ആശ്രയ കേന്ദ്രം അടച്ചുപൂട്ടാൻ ഉത്തരവ്. അന്തേവാസിയെ നടത്തിപ്പുകാരൻ മർദിച്ചുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. ജില്ല കളക്ടറാണ് സ്ഥാപനം അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. നടത്തിപ്പുകാരനെതിരെ മനുഷ്യാവകാശ കമ്മീഷനും പൊലീസും സ്വമേധയാ കേസെടുത്തിരുന്നു. അഞ്ചൽ അർപ്പിത സ്നോഹാലയത്തിൻ്റെ മേധാവി അഡ്വ. സജീവനാണ് വയോധികയെ മർദിച്ചത്. സജീവൻ ചൂരൽ വടി ഉപയോഗിച്ച് വയോധികയെ അടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ സജീവനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവം വിവാദമായതിനെത്തുടർന്ന് ആശ്രയ കേന്ദ്രത്തിൽ വിവിധവകുപ്പുകൾ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ സ്ഥാപനനടത്തിപ്പിൽ ക്രമക്കേടുണ്ടെന്ന് കണ്ടെത്തി. ഇതിനെത്തുടർന്നാണ് സ്ഥാപനം അടച്ചുപൂട്ടാൻ റവന്യൂ അധികൃതർക്ക് നിർദേശം നൽകിയത്. സ്ഥാപനത്തിലെ അന്തേവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിർദേശമുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London