വളാഞ്ചേരി: ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിലെ സാധ്യതകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ വയനാട് വെബ്ബിനാര്‍ സംഘടിപ്പിച്ചു. മര്‍ക്കസ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, അതവനാടുമായി സഹകരിച്ച് നടത്തിയ വെബ്ബിനാറില്‍ കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസില്‍ റീജ്യണല്‍ ഔട്ട്റീച്ച് ബ്യൂറോ കേരള- ലക്ഷദ്വീപ് റീജിയണ്‍ ജോയിന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന ഡോ. നീതു സോന ഐ.ഐ.എസ് മുഖ്യപ്രഭാഷണം നടത്തി. സര്‍ക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്ന തൊഴില്‍ മേഖലയാണ് സിവില്‍ സര്‍വ്വീസ് എന്നതാണ് ഈ സര്‍വ്വീസിന്റെ മഹത്വം എന്ന് അവര്‍ പറഞ്ഞു. സവില്‍ സര്‍വ്വീസിന് തയ്യാറെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സര്‍വ്വീസിലെ വിവിധ വിഭാഗങ്ങളെക്കുറിച്ചും വിവരിച്ചു.
ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ശ്രീ. പ്രജിത്ത് കുമാര്‍ എം.വി. അധ്യക്ഷത വഹിച്ച പരിപാടിയില്‍ മര്‍ക്കസ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ. സി.പി. മുഹമ്മദ് കുട്ടി സ്വാഗതവും കോളേജ് ഐ.ക്യു.എ.സി. കോര്‍ഡിനേറ്റര്‍ മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു. ശ്രീ. സി. ഉദയകുമാര്‍, മര്‍ക്കസ് കോളേജ് ഓഫീസ് സൂപ്രണ്ട് ശ്രീ. അബ്ദുള്‍ ഗൂഫൂര് തുടങ്ങിയവര്‍ ആശംസകളറിയിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London