വളാഞ്ചേരി: വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ വിവരാവകാശ നിയമത്തെക്കുറിച്ച് വെബ്ബിനാര്‍ സംഘടിപ്പിച്ചു. വളാഞ്ചേരി മര്‍ക്കസ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റുമായി സഹകരിച്ചാണ് ബോധവല്‍ക്കരണ വെബ്ബിനാര്‍ സംഘടിപ്പിച്ചത്.
ശ്രീ സി. ഉദയകുമാര്‍ വിവരാവകാശനിയമത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിച്ചു. കോളേജ് പ്രിന്‍സിപ്പള്‍ ഡോ. സി.പി. മുഹമ്മദ് കുട്ടി, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ശ്രീ. പ്രജിത്ത് കുമാര്‍ എം.വി., എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സല്മാന് ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു. മര്‍ക്കസ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ 50 എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ പങ്കെടുത്തു.
© 2019 IBC Live. Developed By Web Designer London