കല്പറ്റ: വിവിധ ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന മായം എങ്ങിനെ മനസിലാക്കാം എന്നതിനെക്കുറിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ വെബ്ബിനാര്‍ സംഘടിപ്പിച്ചു. ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതെ ഒരുപാട് കാലം സൂക്ഷിക്കാനായി അതില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളെക്കുറിച്ചും ഇവ നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും ഡോ. സി.പി. മുഹമ്മദ്കുട്ടി വിശദീകരിച്ചു. വിവിധ ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന അപകടകരമായ രാസവസ്തുക്കള്‍ എന്തൊക്കെയാണെന്നും അവ എങ്ങനെ തിരിച്ചറിയാമെന്നും വിശദീകരിച്ചു. ആരോഗ്യകരമായ പാചക മാര്‍ഗങ്ങളും വെബ്ബിനാറില്‍ പരിചയപ്പെടുത്തി.
കല്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടുമായി സഹകരിച്ചാണ് വെബ്ബിനാര്‍ സംഘടിപ്പിച്ചത്. ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ശ്രീ. പ്രജിത്ത് കുമാര്‍ എം.വി., ശ്രീ. സി. ഉദയകുമാര്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ശ്രീമതി ഗീത എന്‍.പി. തുടങ്ങിയവര്‍ സംസാരിച്ചു. 50ഓളം പേര് പങ്കെടുത്തു.
© 2019 IBC Live. Developed By Web Designer London