സിഡ്നി: ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ്-19 വാകിസിന് ബഹിഷ്കരിക്കണമെന്ന് സിഡ്നിയിലെ ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ്പ്. വാക്സിന് നിര്‍മ്മാണത്തില്‍ മനുഷ്യ ഭ്രൂണം ഉപയോഗിച്ചിട്ടുണ്ട്. അപലപനീയ രീതിയാണിതെന്നും ആര്‍ച്ച് ബിഷപ്പ് ഗ്ലെന്‍ ഡേവിസ് വ്യക്തമാക്കി.
കൊവിഡ് കേസുകള്‍ രാജ്യത്ത് വര്‍ധിക്കുന്നതിനിടെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനയാണ് ആര്‍ച്ച് ബിഷപ്പിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഓക്സ്ഫഡ് സര്‍വകലാശാല തയ്യറാക്കുന്ന വാക്സിനില്‍ ഭ്രൂണം ഉപയോഗിക്കപ്പെടുന്നുണ്ട്. ഭ്രൂണത്തിന്റെ ചെറിയ സെല്ലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. വാക്സിന് ഉത്പാദനത്തിലെ ശാസ്ത്രീയമായ ഒരു രീതി കൂടിയാണിതെന്നും ഗ്ലെന്‍ ഡേവിസ് പറഞ്ഞു.
ഭ്രൂണം വാക്സിന് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത് അപലപനീയ രീതിയാണ്. വാക്സിന് ബഹിഷ്കരിക്കണമെന്ന തന്റെ നിര്‍ദേശം ഓരോരുത്തര്‍ക്കും വ്യക്തിപരമായി സ്വീകരിക്കാം. ആരെയും താന്‍ നിര്‍ബന്ധിക്കുകയോ സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്യില്ലെന്ന് ബിഷപ്പ് വ്യക്തമാക്കി.
© 2019 IBC Live. Developed By Web Designer London