യു.ഡി.എഫിൽ പതിനഞ്ച് സീറ്റുകൾ വേണമെന്ന നിലപാടിൽ ഉറച്ച് പി.ജെ ജോസഫ് വിഭാഗം. മലബാറിലെ സീറ്റുകളടക്കമാണ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടത്. ഈ അവകാശവാദം കൂടി ഉന്നയിച്ചതോടെ വിട്ടുവീഴ്ച വേണമെന്ന് കോൺഗ്രസ് ഉഭയകക്ഷി ചർച്ചയിൽ ആവശ്യപ്പെട്ടു. രണ്ട് സീറ്റുകളിൽ അധികമായി അവകാശവാദം ഉന്നയിച്ച ആർ.എസ്.പി, കയ്പമംഗലവും ആറ്റിങ്ങലും ഇത്തവണ വേണ്ടെന്നും അറിയിച്ചു.
മാധ്യമങ്ങൾക്ക് പിടിതരാതെയാണ് ചർച്ച നടന്നത്. ചർച്ചയുടെ സ്ഥലം ഘടകകക്ഷികളെ പോലും അറിയിച്ചത് അവസാന നിമിഷം. പ്രതിപക്ഷ നേതാവിന്റെ വഴുതാക്കാട്ടെ സ്വകാര്യ വസതിയായിരുന്നു കേന്ദ്രം. പേരാംബ്രയും തളിപ്പറമ്പും അടക്കം 15 സീറ്റിലും മത്സരിക്കണമെന്നായിരുന്നു പി.ജെ ജോസഫ് വിഭാഗത്തിന്റെ നിലപാട്. വിട്ടു വീഴ്ച വേണ്ടി വരുമെന്നായിരുന്നു ചെന്നിത്തലയ്ക്കും എം.എം ഹസനും ഘടകകക്ഷികളോട് പറയാനുണ്ടായിരുന്നത്.കൂടുതൽ ചർച്ചകൾ പിന്നീടാകാമെന്ന് പറഞ്ഞ് പിരിഞ്ഞു.
കഴിഞ്ഞ തവണ 5 സീറ്റുകളിൽ മത്സരിച്ച ആർ.എസ്.പി രണ്ട് സീറ്റ് കൂടി ആവശ്യപ്പെട്ടു. ആറ്റിങ്ങലും കൈപ്പമംഗലവും വേണ്ട. പകരം സീറ്റുകൾ വേണം. വിജയസാധ്യതയുള്ള ഒരു സീറ്റ് വേണമെന്ന് സി.എം.പിയും ആവശ്യപ്പെട്ടു. ചർച്ചകൾ സുഖമമായി മുന്നോട്ട് പോകുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London