തിരുവനന്തപുരം: പി സി ജോർജിനെ പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന് കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫ് എംഎൽഎ. ജോർജിന് പൂഞ്ഞാറിൽ യു.ഡി.എഫ് സ്വതന്ത്രനായി മൽസരിക്കാം. പാലാ അടക്കമുള്ള അതിരുകടന്ന അവകാശവാദങ്ങളൊന്നും ജോർജിന് വേണ്ടെന്നും ജോസഫ് ചൂണ്ടിക്കാട്ടി. കോൺഗ്രസിലെ ഗ്രൂപ്പ് കളി തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് ജോസഫ് പറഞ്ഞു.
മകൻ അപ്പു ജോസഫ് ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഇപ്പോൾ പാർട്ടി സ്റ്റീയറിങ് കമ്മിറ്റിയംഗമാണെന്നും കുറച്ച് കാലംകൂടി പാർട്ടിയിൽ പ്രവർത്തിക്കട്ടെ എന്നും ജോസഫ് വ്യക്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London