മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനായി ചുമതലയേറ്റു. സ്ത്രീകൾക്ക് തൊഴിൽ അവസരം ഒരുക്കാൻ സാധിക്കുന്ന ഇടമാണ് ഖാദി മേഖലയെന്നും ഗ്രാമീണ മേഖലകളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ മന്ത്രിയുടെ സാന്നിധ്യത്തിൽ ഡിസംബർ ഒന്നിന് ബോർഡ് യോഗം ചേരും. തുടർ പ്രവർത്തനങ്ങൾ അതിനു ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. തൊഴിൽ ദാന പരിപാടിയുടെ ജില്ലാ തല പ്രചരണം തുടരുമെന്നും പി ജയരാജൻ അറിയിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London