ശ്രീ എം സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്തെന്ന് സ്ഥിരീകരിച്ച് സിപിഐഎം നേതാവ് പി ജയരാജൻ. കണ്ണൂരിലെ സംഘർഷം ഒഴിവാക്കാൻ ആയിരുന്നു ചർച്ച. ശ്രീ എം ഇന്ത്യയിലെ അറിയപ്പെടുന്ന ആത്മീയ ആചാര്യനാണെന്നും അദ്ദേഹം പറഞ്ഞു. ചർച്ച നടന്നില്ലെന്ന എം വി ഗോവിന്ദന്റെ പരാമർശം ശ്രദ്ധയിൽ പെട്ടിട്ടില്ല. ശ്രീ എം നടത്തിയ സമാധാനയാത്രയ്ക്ക് ഇടയിലായിരുന്നു ചർച്ച നടന്നത്.
സിപിഐ, കോൺഗ്രസ്, മുസ്ലിം ലീഗ് ഉൾപ്പെടെ എല്ലാ പാർട്ടികളും ഇതിൽ പങ്കെടുത്തിട്ടുണ്ട്. ചർച്ചയ്ക്ക് ശേഷവും പ്രാദേശികമായി ചെറിയ സംഘർഷങ്ങൾ നടന്നിരുന്നതായി പി ജയരാജൻ ചൂണ്ടിക്കാട്ടി. ചർച്ചയെ സിപിഐഎം- ആർഎസ്എസ് ബാന്ധവമായി ചിത്രീകരിക്കുന്നത് ദുഷ്ടലാക്കോടു കൂടിയാണ്. ഇതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി പോലെയുള്ള മതമൗലികവാദികളെന്നും പി ജയരാജൻ ആരോപിച്ചു.
ആർഎസ്എസ് മാത്രമല്ല കോൺഗ്രസ് നേതാക്കളും ശ്രീ എമ്മിൻ്റെ ചർച്ചയിൽ പങ്കെടുത്തിരുന്നു. ദുഷ്പ്രചാരണത്തിന് പിന്നിൽ കോൺഗ്രസ് ജമാഅത്തെ- ഇസ്ലാമി ഗൂഢാലോചനയാണെന്നും പി ജയരാജൻ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London