ടി പി ജലാൽ
മലപ്പുറം: കഠ്വ- ഉന്നാവോ ഇരകളുടെ ഫണ്ടിൽ നിന്നും പണം തിരിമറി നടത്തിയത് പുറത്തു കൊണ്ടുവന്നത് ലീഗ് ഇടപെട്ട നേതൃത്വമാണോയെന്ന സംശമുണ്ടെന്ന് ലീഗിലെ തന്നെ ചില വൃത്തങ്ങൾ. പി.കെ ഫിറോസിനെ ഒതുക്കി നിർത്തുകയെന്ന ലക്ഷ്യമാണത്രെ ഇതിന് പിന്നിൽ. പ്രചരണ യാത്രയും മറ്റും സംഘടിപ്പിച്ച് തന്റെ സ്ഥാനത്തിനപ്പുറത്തേക്ക് ഫിറോസ് ഉയർന്നു വരുന്നുണ്ടോയെന്ന നേതൃത്വത്തിലെ ചിലർ പരാതി ഉന്നയിച്ചതാണ് പുതിയ നീക്കത്തിലൂടെ തടയിടാൻ ശ്രമിച്ചത്. യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയാതിനാൽ മുതിർന്ന നേതാക്കളുടെ പിടിയിൽ കിട്ടാത്ത രീതിയിലുള്ള മുന്നോട്ടു പോക്കാണ് അണികളിൽ ചിലരെ ചൊടിപ്പിച്ചത്. ഇത് അവസാനിപ്പിക്കാൻ യൂസുഫ് പടനിലത്തെ കരുവാക്കുകയായിരുന്നുവെന്നാണ് വിവരം.
വെൽഫയർപാർട്ടിക്കെതിരിലുള്ള പരാതിയും മന്ത്രി കെ.ടി ജലീലിനെതിരെ നിയമനം സംബന്ധിച്ച് മാരത്തൺ വാർത്താ സമ്മേളനങ്ങളും നടത്തിയത് ഫിറോസിനെ നേതൃത്വം ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. ഈ പോക്ക് പോയാൽ പാർട്ടി ഫിറോസിന് പിന്നിൽ സഞ്ചരിക്കേണ്ടി വരുമോയെന്ന ആശങ്കയും ഉണ്ടായി. ഫണ്ട് വകമാറ്റലും മറ്റും എല്ലാ രാഷ്ട്രീയ പാർട്ടികളിലും നടക്കുന്നതാണ്. മിക്ക പാർട്ടികളിലും അത് പുറത്ത് വരാറുമില്ല. എന്നാൽ ഏതൊരു രാഷ്ട്രീയ പ്രവർത്തകനെയും ഒതുക്കാൻ ഫണ്ട് തിരമറി ഒരു ഘടകമാണെന്നറിയാവുന്നത് കൊണ്ടു തന്നെയാവണം ഈ തന്ത്രം ഉപയോഗിച്ചതത്രെ.
മാത്രമല്ല ഫിറോസ് പി.കെ കുഞ്ഞാലിക്കുട്ടിയുമായി അടുത്ത ബന്ധമുള്ളയാളാണ്. പാർട്ടിയെ പൂർണ്ണമായും നിയന്ത്രിക്കുന്നതും കുഞ്ഞാപ്പ തന്നെയാണെന്നതിലും സംശയമില്ല. കുഞ്ഞാലിക്കുട്ടിയുടെ പിൻഗാമിയായി ഫിറോസ് രംഗത്ത് വരാൻ പാടില്ലെന്നതാണത്രെ പുതിയ തന്ത്രത്തിന് പിന്നിൽ. അതാണ് പാണക്കാട് കുടുംബാംഗം തന്നെ ആരോപണം ശരിവെക്കുന്ന തരത്തിൽ രംഗത്ത് വന്നത്. എന്തൊക്കെയായാലും പി.കെ ഫിറോസിനെ മലപ്പുറം ജില്ലയിലെ ഏതെങ്കിലും ഒരു മണ്ഡലത്തിലേക്ക് മത്സരിപ്പിക്കുന്ന ചർച്ചയും ഇതിനിടയിൽ നടക്കുന്നുണ്ടെന്നതാണ് ഏറെ രസകരം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London