സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ സർക്കാരിന് പ്രതിസന്ധിയില്ലെന്ന് മന്ത്രി പി രാജീവ്. സ്വപ്ന സുരേഷിന്റെ അസംബന്ധങ്ങൾ കേരളീയ സമൂഹം വിശ്വസിക്കില്ല. കേരളത്തിലെ മാധ്യമങ്ങൾ പുനർവിചിന്തനത്തിന് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. 99 സീറ്റോടെ അധികാരത്തിൽ വന്ന സർക്കാർ വികസന പ്രവർത്തനങ്ങളുമായി അതിവേഗത്തിൽ മുന്നോട്ട് പോകുകയാണ്. അരാചകത്വം സൃഷ്ടിച്ച് ഭരണത്തെ അട്ടിമറിക്കാനാണ് നീക്കമെന്നും പി രാജീവ് ആരോപിച്ചു.
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ച് നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവർത്തനങ്ങൾ നടന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും ഇതിൽ പങ്കുണ്ടെന്നും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നേരത്തെ ആരോപിച്ചിരുന്നു. കെ.ടി.ജലീലിന്റെ പരാതിയിൽ എടുത്ത കേസിൽ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിലാണ് ഈ ആരോപണം ഉന്നയിച്ചത്.
‘നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, ഐഎഎസ് ഉദ്യോഗസ്ഥരായ നളിനി നെറ്റോ, ശിവശങ്കർ തുടങ്ങിയവർക്ക് സ്വർണക്കടത്ത് ഉൾപ്പെടെ യുഎഇ കോൺസുലേറ്റിൽ നടന്ന നീചവും നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവർത്തനങ്ങളിൽ പ്രത്യേക പങ്കാളിത്തമുണ്ട്’ ഹർജിയിൽ പറയുന്നു. കോടതിയിൽ നൽകിയ 164 മൊഴിയിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന വ്യക്തമാക്കിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London