ജമ്മുകശ്മീർ: നിയന്ത്രണ രേഖയില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ ഗുരുതരമായി പരിക്കേറ്റ് ഇന്ത്യന്‍ ആര്‍മി ജവാന് വ്യാഴാഴ്ച മരിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീര്‍ 10-ാം റൈഫിള്‍സിലെ ഹാവ് നിര്‍മ്മല്‍ സിംഗ് ആണ് മരിച്ചത്. ജനുവരി 21 ന് പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന് സൈന്യം പ്രകോപനമില്ലാത്ത വെടിനിര്‍ത്തല്‍ നിയമലംഘനം നടത്തിയതായി ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ശത്രുക്കളുടെ വെടിവെപ്പില്‍ ഇന്ത്യന്‍ കരസേന സൈന്യം ശക്തമായി പ്രതികരിച്ചിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London