പാല സീറ്റ് എൻ സി പിയുടേതാണെന്നും മറ്റൊരു കക്ഷിക്കും വിട്ടുകൊടുക്കാനാകില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. പാല സീറ്റ് ഏറ്റെടുക്കുമെന്ന് എൽഡിഎഫ് അറിയിച്ചിട്ടില്ല. സീറ്റ് വിട്ടുനൽകുന്നത് ആലോചിക്കണമെന്ന് പോലും മുഖ്യമന്ത്രിയോ എൽഡിഎഫ് കൺവീനറോ പറഞ്ഞിട്ടില്ല.
എൻസിപി കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റുകളിലും ഇത്തവണയും മത്സരിക്കും. എന്തു വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ. എൻ.സി.പി ജയിച്ച ഒരു സീറ്റും ആർക്കും കൊടുക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ.സി.പിയെ വേണ്ട വിധത്തിൽ പരിഗണിച്ചില്ലെന്നും മാണി സി. കാപ്പൻ പ്രതികരിച്ചു. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക് നൽകാൻ എൽ.ഡി.എഫിൽ ധാരണയായതുമായി ബന്ധപ്പെട്ടാണ് മാണി സി. കാപ്പൻറെ പ്രതികരണം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London