പാലക്കാട്: ഇതര മതസ്ഥര്‍ തമ്മിലുളള പ്രണയകഥ ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു കടമ്പിഴിപ്പുറം വായില്യംകുന്ന് ക്ഷേത്രത്തിലെ സിനിമാ ഷൂട്ടിങ് തടഞ്ഞ സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിനിമയുടെ പൂജ കഴിഞ്ഞതിന് തൊട്ടു പിന്നാലെയാണ് പ്രശ്നം ഉണ്ടായത്. മീനാക്ഷി ലക്ഷ്മണ് സംവിധാനം ചെയ്യുന്ന ‘നീയാം നദി ‘ എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്.
സിനിമാ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ഉപകരണങ്ങള്‍ക്ക് കേടുവരുത്തുകയും ചെയ്ത സംഭവത്തില്‍ കടമ്പിഴിപ്പുറം സ്വദേശികളായ ശ്രീജിത്, സുബ്രഹ്മണ്യന്, ബാബു, സച്ചിദാനന്ദന്, ശബരീഷ് എന്നിവരുടെ അറസ്റ്റാണ് ശ്രീകൃഷ്ണപുരം പൊലീസ് രേഖപ്പെടുത്തിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London