പാലക്കാട്: പാലക്കാട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. പാലക്കാട് തച്ചമ്പാറ ദേശീയപാതയിൽ പുലർച്ചെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ചരക്കുലോറി പൂർണമായും കത്തിനശിച്ചു.
ഗ്യാസ് ടാങ്കറിലേക്ക് തീ പടരാത്തത് വൻ ദുരന്തം ഒഴിവാക്കി. ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ തീയണച്ചു. ഗ്യാസ് ചോർച്ച സംഭവിക്കാതിരിക്കാൻ മുൻകരുതൽ തുടരുന്നുവെന്ന് അഗ്നിശമനസേന വ്യക്തമാക്കി. പ്രദേശ വാസികൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി.
ദേശീയ പാതയിൽ തച്ചമ്പാറക്കു സമീപത്ത് നിന്നും കോങ്ങാട് വഴി വാഹനങ്ങളെ വഴി തിരിച്ചു വിടുന്നുണ്ട്. മംഗലാപുരത്ത് നിന് കേരളത്തിലേക്ക് വന്ന ടാങ്കറും തമിഴ്നാട്ടിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയ ലോറിയുമാണ് കൂട്ടിയിടിച്ചത്. ടാങ്കറിലെ ഗ്യാസ് മറ്റൊരു ടാങ്കറിലേക്ക് മാറ്റും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London