പാലക്കാട് ഒറ്റപ്പാലം കോതക്കുറുശിയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. കോതക്കുറുശ്ശി സ്വദേശിനി രജനി ആണ് മരിച്ചത്. ഭർത്താവ് കൃഷ്ണദാസിനെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികായാണ് .പുലർച്ചെ വെള്ളം കുടിക്കാൻ എണീറ്റ സമയത്താണ് സംഭവം നടന്നത്. തടയാൻ ശ്രമിക്കുന്നതിനിടെ മകൾ അനഘക്കും വെട്ടേറ്റു. മൂന്ന് മക്കളിൽ രണ്ടാമത്തെ മകളാണ് അനഘ. കുട്ടിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി ബന്ധുക്കൾ പറയുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. രജനിയുടെ മൃതദേഹം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London