പൊളിച്ചുപണിത പാലാരിവട്ടം മേൽപ്പാലം ഇന്ന് വൈകുന്നേരം സർക്കാരിന് കൈമാറും. ഭാരപരിശോധനകൾ പൂർത്തിയായ പാലത്തിൽ അവസാന മിനുക്ക് പണികൾ മാത്രമാണ് അവശേഷിച്ചിരുന്നത്. ഭാരപരിശോധന റിപ്പോർട്ട് ആർ ബി ഡി സി കെക്കും സംസ്ഥാന പൊതുമരാമത്തുവകുപ്പിനും കൈമാറും. റിപ്പോർട്ട് വിലയിരുത്തി പൊതുമരാമത്തുവകുപ്പും ആർ ബി ഡി സി കെയും നൽകുന്ന സർട്ടിഫിക്കറ്റിൻറെ അടിസ്ഥാനത്തിലാണ് പാലം പൊതുജനങ്ങൾക്കായി തുറന്നുനൽകുക. ഈ മാസം 10ന് മുമ്പ് പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തേക്കും.
മേൽപ്പാലത്തിൻറെ അവസാനഘട്ട പരിശോധനകൾക്ക് വേണ്ടി ഡി എം ആർ സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരൻ ഇന്നലെ പാലാരിവട്ടം പാലം സന്ദർശിച്ചിരുന്നു. പാലാരിവട്ടം പാലം ഒരു സന്ദേശമാണെന്ന് ഇ ശ്രീധരൻ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടിയാണ് ദൗത്യം ഏറ്റെടുത്തത്. പഴയ പാലത്തിൻറെ കേടുപാടുകൾ എവിടെയൊക്കെ എന്ന് കൃത്യമായി അറിഞ്ഞത് പൊളിച്ചുപണിയൽ എളുപ്പത്തിലാക്കി. പണി വേഗത്തിൽ തീർക്കാനായതിൽ ഇ ശ്രീധരൻ ഊരാളുങ്കലിന് നന്ദി പറഞ്ഞിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London