തിരുവനനന്തപുരം: പാലത്തായി പീഡനക്കേസിലെ പ്രതി ജാമ്യത്തില്‍ പുറത്തിറങ്ങിയതില്‍ വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രിയായ കെ കെ ശൈലജയ്ക്ക് വീഴ്ചയുണ്ടായെന്ന ആരോപണത്തിന് മറുപടിയുമായി മന്ത്രി രംഗത്ത്. ഒരു പാവപ്പെട്ട പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസില്‍ ആര്‍എസ്എസുകാരനായ പ്രതിയ്ക്കു വേണ്ടി ഞാന്‍ നിലകൊണ്ടെന്ന അപവാദപ്രചാരണം എന്നെ വ്യക്തിപരമായി അറിയാവുന്ന ആരും വിശ്വസിക്കില്ല എന്നായിരുന്നു മന്ത്രി കെ കെ ശൈലജയുടെ പ്രതികരണം. കേസില്‍ പ്രതിയായ അധ്യാപകന് സമൂഹത്തിന് അപമാനമാണെന്നും അയാള്‍ക്ക് ശിക്ഷ ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
© 2019 IBC Live. Developed By Web Designer London