മലപ്പുറം: കുളത്തൂര്‍ പോലീസ്റ്റേഷന് പരിധിയിലുള്ള വെള്ളച്ചാട്ടസന്ദര്ശനം സഞ്ചാരികള്‍ താത്കാലികമായി ഒഴിവാക്കണമെന്ന് കൊളത്തൂര്‍ പോലീസ് നിര്‍ദേശിച്ചു. ജില്ലയില്‍ നിലവില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നതിനാലും സുരക്ഷാ സംവിധാനങ്ങളൊന്നും നിലവിലില്ലാത്ത പ്രദേശമായതിനാലും പാലൂര് കോട്ട സന്ദര്‍ശനം ഈ ഘട്ടത്തില്‍ എങ്കിലും ഒഴിവാക്കണമെന്ന് പോലീസ് അറിയിച്ചു.
താഴെ വെള്ളം പതിക്കുന്ന സ്ഥലത്തു നിന്നുള്ള കുളിയും പാറക്കെട്ടുകളുടെ മുകളിലൂടെ അപകടകരമായ വഴിയില്‍ കൂടി വെള്ളച്ചാട്ടത്തിന് മുകള്‍ഭാഗത്ത് എത്തുന്നതിനു വേണ്ടിയുള്ള ഉള്ള സാഹസികമായ ശ്രമങ്ങളും അപകടത്തിന് കാരണമാകുമെന്നും പോലീസ് അറിയിച്ചു.
© 2019 IBC Live. Developed By Web Designer London