പൂർണമായും കടലാസ് രഹിതമായി നിയമസഭ ചേർന്നതോടെ ഇ-വിധാൻ സഭ പദ്ധതി നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി നാഗാലാൻഡ് മാറി. കഴിഞ്ഞ ദിവസം സഭയിലെ 60 അംഗങ്ങളുടേയും മേശകളിൽ കടലാസുകൾക്ക് പകരമായി ടാബ്ലെറ്റോ ഇ-ബുക്കോയാണ് നൽകിയത്. ഹിമാചൽ പ്രദേശിൽ ഇ-വിധാൻ സഭ പദ്ധതിക്ക് സമാനമായ ഒരു സംവിധാനം പ്രവർത്തിക്കുന്നുണ്ട്. പല സംസ്ഥാനങ്ങളിലെയും സഭകൾ സമാനമായി പദ്ധതി പിന്തുടരാൻ ആലോചിക്കുന്നുണ്ടെന്ന് നാഗാലാൻഡ് സ്പീക്കർ ശരിങ്കെയ്ൻ ലോങ്കുമാർ പറഞ്ഞു. എല്ലാ നിയമസഭകളും പദ്ധതി നടപ്പിലാക്കിയാൽ, പാർലമെൻറും സംസ്ഥാന നിയമസഭകളും ഏകീകരിച്ച് പ്രവർത്തിക്കാനാകുമെന്നും സ്പീക്കർ വ്യക്തമാക്കി. ഇ-വിധാൻ സഭ പദ്ധതിയനുസരിച്ച് ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിച്ചാവും സഭാ നടപടികൾ പുരോഗമിക്കുക. പദ്ധതി പാർലമെൻററി കാര്യ മന്ത്രാലയത്തിൻറെ മേൽനോട്ടത്തിലാണ് നടപ്പിലാക്കുന്നത്. ഇതിനുള്ള ചെലവുകൾ 90:10 എന്ന അനുപാതത്തിൽ കേന്ദ്രവും സംസ്ഥാന സർക്കാരും ചേർന്നാണ് വഹിയ്ക്കേണ്ടത്. എല്ലാ സംസ്ഥാനങ്ങളിലെ നിയമസഭകളിലെയും നടപടിക്രമങ്ങൾ ഡിജിലാക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ ഇ‐വിധാൻ സഭ പദ്ധതി ആവിഷ്കരിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London