സ്നേഹപാഠത്തിൻ്റെ പുതിയ അധ്യായം തുറന്ന് പരിയാപുരം സെൻ്റ് മേരീസ്,ഫാത്തിമ യു.പി.സ്കൂളുകൾ.സ്നേഹച്ചങ്ങലയിൽ കരംകോർത്ത സുമനസ്സുകൾ നിർധന വിദ്യാർഥികളുടെ പഠനസ്വപ്നങ്ങങ്ങൾക്കു ചിറകു നൽകി.നാടിൻ്റെ കരുതലായ് ഒഴുകിയെത്തിയത് 605672 (ആറുലക്ഷത്തി അയ്യായിരത്തി അറുനൂറ്റി എഴുപത്തിരണ്ട്) രൂപ.
അധ്യാപകരും വിരമിച്ച അധ്യാപകരും പൂർവവിദ്യാർഥികളും പരിയാപുരം ഫാത്തിമ മാതാ ഇടവകാംഗങ്ങളും രക്ഷിതാക്കളും ജാതിമതഭേദമന്യേ നാട്ടുകാരും കൂട്ടുചേർന്നപ്പോൾ ഓൺലൈൻ പഠനത്തിനു പ്രയാസമനുഭവിച്ച 81 വിദ്യാർഥികൾക്ക് മികച്ച സ്മാർട്ട്ഫോൺ സ്വന്തമായി. ഇതുവഴി 81 കുടുംബങ്ങളിലെ കുട്ടികളുടെ പഠനത്തിനു വഴിതുറന്നു. ക്ലാസ്സ് അധ്യാപകർ കുട്ടികളുടെ ഓൺലൈൻ പഠനത്തിൻ്റെ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് പരിഹാരം കാണാൻ രംഗത്തിറങ്ങുകയായിരുന്നു. 265922 (രണ്ടുലക്ഷത്തി അറുപത്തയ്യായിരത്തി തൊള്ളായിരത്തി ഇരുപത്തിരണ്ട് ) രൂപ നൽകി അധ്യാപകർ സ്മാർട്ട്ഫോൺ ചാലഞ്ചിനു തുടക്കം കുറിച്ചപ്പോൾ സന്മനസ്സുകളും ഒപ്പം ചേർന്നു. മികച്ച റെഡ്മി 9എ (Redme 9A,3GB Ram,32GB Storage) ഫോണുകളാണ് നൽകിയത്.
വിതരണോദ്ഘാടനം പഞ്ചായത്ത് അംഗം അനിൽ പുലിപ്ര ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷനായിരുന്നു. കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ,പ്രധാനാധ്യാപകരായ ജോജി വർഗീസ്,ഷീല ജോസഫ് എന്നിവർ പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു.സാബു കാലായിൽ,സേവ്യർ എം.ജോസഫ്,സ്കൗട്ട് ആൻഡ് ഗൈഡ്സ് ഭാരവാഹികളായ സി.ടി.സന ഷിറിൻ,റോഹൻ ജോ കാട്ടടി,സന ട്രീസ സന്തോഷ്,ക്രിസ്പി സുനിൽ,ജെറോം ബാബു എന്നിവർ നേതൃത്വം നൽകി.
ഇനി 16 കുട്ടികൾക്കു കൂടി ഫോൺ നൽകേണ്ടതുണ്ട്.അതിനുള്ള ശ്രമത്തിലാണ് അധ്യാപകർ.കുഞ്ഞുങ്ങൾക്കു കരുതലായ് കൂട്ടുചേരാം. 9846943212.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London