ശബരിമലയിൽ പാർട്ടി വീക്ഷണം ആരിലും അടിച്ചേൽപ്പിക്കില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പുതിയ സത്യവാങ്മൂലം നൽകുമെന്നത് തെറ്റായ പ്രചാരണമാണ്. സുപ്രീം കോടതി വിശാല ബഞ്ചിൻറെ വിധി വന്നശേഷം എല്ലാവരുമായും ചർച്ച നടത്തുമെന്നും ബേബി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ സർക്കാരിൻറെ പ്രവർത്തനങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ശ്രദ്ധ തിരിക്കാനാണ് ശബരിമല ചർച്ച ചെയ്യുന്നത്. ശബരിമല ഹവിഷയം കോടതിയുടെ പരിഗണനയിലാണ്. കോടതി വിധി പറഞ്ഞ ശേഷമേ പുതിയ കാര്യങ്ങൾ വരുന്നുള്ളൂ. വിധി നടപ്പാക്കുന്നത് സംഘർഷത്തിന് വഴിവച്ച് കൂടാ. പ്രതിപക്ഷത്തിന് വിഷയ ദാരിദ്യമാണെന്നും ബേബി പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London