പത്തനംതിട്ട പെരുനാട് സ്റ്റേഷനിലെ സിപിഒയ്ക്ക് മർദനം. സീനിയർ സിപിഒ അനിൽ കുമാറിനാണ് മർദ്ദനം ഏറ്റത്. ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് പോകും വഴിയാണ് സംഭവം. റോഡ് തടഞ്ഞ് തടിലോറി നിർത്തിയത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനം. സംഭവത്തിൽ അത്തിക്കയം സ്വദേശി അലക്സ് , സച്ചിൻ എന്നിവരെ അറസ്റ്റ് ചെയ്തു. തടി ലോറി ഓടിച്ചിരുന്ന വ്യക്തികളാണ് അലക്സും സച്ചിനും. ഇവർ നേരത്തെയും പൊലീസുമായി പ്രശ്നം ഉണ്ടാക്കിയിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് പോകും വഴിയാണ് റോഡിന് കുറുകെ ലോറിയിട്ട് തടി കയറ്റുന്നത് അനിൽ കുമാറിന്റെ ശ്രദ്ധയിൽപ്പെടുന്നത്. റോഡിൽ ഗതാഗത തടസം സൃഷ്ടിച്ചുകൊണ്ടായിരുന്നു തടി കയറ്റൽ. തുടർന്ന് ഇത് സിപിഒ അനിൽ കുമാർ ചോദ്യം ചെയ്തതിൽ പ്രകോപിതരായി പൊലീസുകാരനെ ക്രൂരമായി മർദിക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാൻ വന്ന പെരുനാട് സിഐക്ക് നേരെയും കൈയ്യേറ്റം ഉണ്ടായി. പരുക്കേറ്റ പൊലീസുകാരനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London