ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണത്തില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി അംഗീകരിച്ച് സുപ്രീം കോടതി. ക്ഷേത്രത്തിന്റെ അവകാശം മുന്‍ രാജകുടുംബത്തിന് കൈമാറിയ നടപടി സുപ്രീം കോടതി ശരിവെച്ചു. ക്ഷേത്രഭരണ ഉപദേശക സമിതി അധ്യക്ഷനായി തെരഞ്ഞെടുക്കുന്ന വിരമിച്ച ഹൈക്കോടതി ജഡ്ജി മലയാളിയായിരിക്കണമെന്ന ആവശ്യമാണ് സുപ്രീം കോടതി അംഗീകരിച്ചത്.
ക്ഷേത്ര ട്രസ്റ്റി രാമവര്‍മയുടെ അപേക്ഷയിലാണ് സുപ്രീം കോടതി തീരുമാനമെടുത്തത്. ഭരണസമിതി അധ്യക്ഷനായി വരുന്ന തിരുവനന്തപുരം ജില്ലാ ജഡ്ജി ഹിന്ദുവല്ലെങ്കില്‍ ഹിന്ദുവായ അഡീഷണല്‍ ജില്ലാ ജഡ്ജിയ്ക്ക് അധ്യക്ഷ പദവി നല്‍കണമെന്ന ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ മുന്‍ രാജകുടുംബം സമര്‍പ്പിച്ച സത്യവാങ്മൂലം സുപ്രീം കോടതി നിര്‍ദേശങ്ങള്‍ അംഗീകരിച്ചുള്ളതാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി പുതിയ മാറ്റങ്ങള്‍ നടപ്പാക്കാന്‍ നാലാഴ്ചത്തെ സമയം അനുവദിച്ചു.
© 2019 IBC Live. Developed By Web Designer London