കോൺഗ്രസ് വിട്ട പി സി ചാക്കോ എൻസിപിയിൽ ചേർന്നു. കേരളത്തിൽ ഇടതുമുന്നണിക്ക് വേണ്ടി പി സി ചാക്കോ പ്രചാരണത്തിന് ഇറങ്ങും. പ്രതിപക്ഷ ഐക്യത്തിന് നേതൃത്വം നൽകാൻ ശരദ് പവാറിന് കഴിയുമെന്നും അതുകൊണ്ടാണ് എൻസിപിയിൽ ചേർന്നതെന്നുമായിരുന്നു പി സി ചാക്കോയുടെ വാക്കുകൾ. രാജ്യത്ത് മൂന്നാം മുന്നണിയുടെ ആവശ്യമുണ്ടെന്ന് ചാക്കോയെ സ്വാഗതം ചെയ്ത് ശരദ് പവാർ പറഞ്ഞു.
ശരദ് പവാറിൻറെ ഡൽഹിയിലെ വസതിയിൽ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പി സി ചാക്കോ എൻസിപിയുടെ ഭാഗമായത്. ഇടത് മുന്നണി കേരളത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്നും കേരളത്തിലുടനീളം പ്രചാരണത്തിനിറങ്ങാൻ ശരദ് പവാർ നിർദേശം നൽകിയിട്ടുണ്ടെന്നും പി സി ചാക്കോ പറഞ്ഞു.
കോൺഗ്രസിലെ തിരുത്തൽവാദി സംഘത്തെ പരോക്ഷമായി ക്ഷണിക്കുന്ന തരത്തിലായിരുന്നു ശരത് പവാറിന്റെ വാക്കുകൾ. രാജ്യത്ത് കോൺഗ്രസിതര പ്രതിപക്ഷ പാർട്ടികളുടെ മൂന്നാം മുന്നണി ആവശ്യമാണെന്നും ചർച്ചകൾ നടക്കുന്നുണ്ടെന്നും ശരത് പവാർ അറിയിച്ചു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും കൂടിക്കാഴ്ച നടത്തി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London