സംസ്ഥാനത്ത് തുടർ ഭരണം ഉറപ്പാണന്ന് പി സി ചാക്കോ. കോൺഗ്രസ് പ്രവർത്തകരുടെ മുഖം അപമാനഭാരത്താൽ കുനിയാനിടയാക്കിയ നേതാവാണ് ഉമ്മൻ ചാണ്ടി എന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തിയ രമേശ് ചെന്നിത്തലയെ മുൻനിരയിൽ നിന്ന് മാറ്റി പകരം ഉമ്മൻ ചാണ്ടിയെ കൊണ്ടുവന്ന ഹൈക്കമാൻഡിന് നമസ്കാരം. പ്രതിപക്ഷ നേതാവ് സ്ഥാനം എങ്കിലും കിട്ടുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ് പ്രവർത്തകരെന്നും പിസി ചാക്കോ പറഞ്ഞു.
കടുത്ത വിമർശനങ്ങളാണ് യുഡിഎഫിനും കോൺൺഗ്രസിനുമെതിരെ പിസി ചാക്കോ ഉയർത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ് കോൺഗ്രസ് നേരിടാൻ പോകുന്നത്. പ്രതിപക്ഷ നേതൃസ്ഥാനം പോലും കോൺഗ്രസിന് ഉറപ്പില്ലെന്നും പിസി ചാക്കോ പറഞ്ഞു. മികച്ച പ്രവർത്തനം കാഴ്ച്ച വച്ച എൽഡിഎഫ് സർക്കാരിന് തുടർ ഭരണം ഉറപ്പാണ്. പിണറായി വിജയനെതിരെ സ്ഥാനാർത്ഥിയെ നിർത്താൻ പോലും കോൺഗ്രസിന് കഴിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് വിട്ട് എൻസിപിയിൽ ചേർന്ന ശേഷം ആദ്യമായി കേരളത്തിൽ എത്തിയ പിസി ചാക്കോയെ പ്രവർത്തകർ ആവേശത്തോടെ സ്വീകരിച്ചു. നാളെ മുഖ്യമന്ത്രിക്കൊപ്പം കോങ്ങാടാണ് പിസി ചാക്കോയുടെ എൽഡിഎഫിലെ ആദ്യ പരിപാടി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London