കോൺഗ്രസിൽ നിന്ന് രാജിവച്ച മുതിർന്ന നേതാവ് പി സി ചാക്കോ എൻ സി പിയിൽ ചേരും. എൻ സി പി ദേശീയ നേതാവ് ശരത് പവാറുമായി ചാക്കോ കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പിൽ പി സി ചാക്കോ ഇടത് മുന്നണിക്കായി പ്രചരണത്തിനിറങ്ങിയേക്കും. കോൺഗ്രസിലെ തിരുത്തൽവാദി നേതാക്കളുമായും പിസി ചാക്കോ ചർച്ച നടത്തും.
കഴിഞ്ഞ ആഴ്ച ഡൽഹിയിൽ വിളിച്ചുചേർത്ത സമ്മേളനത്തിലാണ് ചാക്കോ പാർട്ടി വിടുന്നതായി അറിയിച്ചത്. സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് ഏകപക്ഷീയമായാണ്. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയുമാണ് തീരുമാനമെടുക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിലും അത് പ്രകടമായി. എ, ഐ ഗ്രൂപ്പുകളുടെ ഏകോപന സമിതിയായി കോൺഗ്രസ് മാറി. കേരളത്തിൽ ഗ്രൂപ്പുകാരനായി ഇരിക്കാനേ കഴിയൂ. കോൺഗ്രസുകാരനായി ഇരിക്കാൻ ആകില്ലെന്ന് ചാക്കോ കുറ്റപ്പെടുത്തിയിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London