കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് ഞർക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ വെട്ടിക്കൽ പുരുഷോത്തമൻ -രേവമ്മ ദമ്പതികളെ ശ്രീ പിസി ജോർജ്ജ് എം എൽ എ വസതിയിൽ എത്തി സന്ദർശിച്ചു. കാട്ടുപന്നിയുടെ അക്രമത്തിൽ പരിക്കേറ്റവർക്ക് അടിയന്തിര സഹായത്തിനും, നഷ്ടപരിഹാരത്തിനും ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി. നാട്ടിലിറങ്ങി ജനജീവിതം ദുസ്സഹമാക്കുന്ന കാട്ടുപന്നികളെ ലൈസെൻസ് ഉള്ള തോക്ക് ഉപയോഗിച്ച് വെടിവെച്ചു കൊല്ലാൻ ജനങ്ങൾ യാതൊരു മടിയും കാണിക്കേണ്ടന്നും ഇത്തരത്തിൽ കൊല്ലുന്ന ഓരോ പന്നിക്കും ആയിരം രൂപ വരെ ലഭിക്കുമെന്നുമുള്ളതാണ് നിയമമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ താൻ തന്നെ കാട്ടുപന്നിയെ വെടിവയ്ക്കാൻ നേരിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വീടിന് സമീപത്തുള്ള റബർ തോട്ടത്തിലെ കുടിവെള്ള സ്രോതസ്സിൽ നിന്നും വീട്ടിലേക്ക് ജലം എടുക്കുന്നതിനായി പൈപ്പ് കുത്തുവാൻ പോയപ്പോഴാണ് സമീപത്തെ തോട്ടിൽ നിന്നിരുന്ന കാട്ടുപന്നി പുരുഷോത്തമൻ -രേവമ്മ ദമ്പതികളെ ആക്രമിച്ചത്
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London