മുന്നണി പ്രവേശനത്തിന് വേണ്ടി ഇനി ആരുടെയും കാലുപിടിക്കില്ലെന്നു കേരള ജനപക്ഷം പാർട്ടി ലീഡർ പി.സി ജോർജ്. ജനപക്ഷത്തിനു കരുത്തുണ്ടോയെന്നു തെരഞ്ഞെടുപ്പിന് ശേഷം മുന്നണികൾ മനസിലാക്കുമെന്നും ജോർജ് പറഞ്ഞു.
കേരള ജനപക്ഷം പാർട്ടിയുടെ യു.ഡി.എഫ് മുന്നണി പ്രവേശം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് പി.സി ജോർജ്ജിൻറെ പ്രതികരണം. കോൺഗ്രസ് സമിതിയിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ചു നിന്നു നയിക്കണം. തൻറെ മുന്നണി പ്രവേശം തടയുന്നത് ആരെന്ന് അറിയില്ല . ജനപക്ഷം പാർട്ടിയുടെ കരുത്ത് തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് തിരിച്ചറിയും.മുസ്ലിം ലീഗും കുഞ്ഞാലിക്കുട്ടിയും മുന്നണിയിലേക്ക് താൻ വരണമെന്നാണ് പറയുന്നത് .
പതിനഞ്ചു സീറ്റുകളിൽ ജനപക്ഷം പാർട്ടിക്ക് ജയപരാജയം നിർണയിക്കാനുള്ള സ്വാധീനം ഉണ്ടെന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അത് വ്യക്തമാകുമെന്നും പി.സി ജോർജ് പറയുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London