പി സി ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അനന്തപുരി മതവിദ്വേഷക്കേസിലാണ് പി സിജോർജിനെ തിരുവനന്തപുരം വഞ്ചിയൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) റിമാൻഡ് ചെയ്തത്. മുൻകൂർ ജാമ്യത്തിന്റെ ഉപാധികൾ ലംഘിച്ച സാഹചര്യത്തിലാണ് റിമാൻഡ്. ഇതോടെ ജോർജിനെ തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് മാറ്റും. ഇതിന് മുന്നോടിയായി പി.സി.ജോർജിനെ വൈദ്യ പരിശോധനക്കായി വീണ്ടും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചു. സുരക്ഷ മുൻനിർത്തി വാഹനത്തിൽ വച്ച് തന്നെ കൊവിഡ് പരിശോധനയുൾപ്പെടെയുള്ള വൈദ്യ പരിശോധന പൂർത്തിയാക്കി.
പൊലീസു കാരണം പി സി ജോർജിന് ജീവിക്കാൻ കഴിയുന്നില്ലെന്ന് പി സിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ പൊലീസിനെതിരെ തനിക്ക് പരാതിയില്ലെന്ന് പി സി ജോർജ് കോടതിയിൽ വ്യക്തമാക്കി. പിസി ജോർജിനെ ഏത് വിധേനെയും ജയിലിലടക്കാനാണ് പൊലീസ് നീക്കം. ഇതാണ് ഇന്നലെ രാത്രി കണ്ടതെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. പൊലീസ് മർദ്ദിക്കുമോയെന്ന് ഭയമുണ്ടോയെന്ന് പി സി ജോർജിനോട് ചോദിച്ചപ്പോൾ തനിക്ക് ഒന്നിനേയും ഭയമില്ലെന്ന് മറുപടി നൽകി.
അതേസമയം സർക്കാർ നീക്കം രാഷ്ട്രീയപ്രേരിതമെന്ന് പി.സി.ജോർജ് പറഞ്ഞു. താൻ തെറ്റ് ചെയ്തിട്ടില്ല. സമൂഹം വിലയിരുത്തട്ടെയെന്നും പി.സി.ജോർജ് പറഞ്ഞു. നോട്ടീസ് കിട്ടിയപ്പോൾ പാലാരിവട്ടം പൊലീസ് മുന്നിൽ ഹാജരായതാണ്. എന്തിനാണ് എന്നെ ഇങ്ങനെ ദഹണിച്ചു കൊണ്ട് നടക്കുന്നതെന്ന് പൊലീസിനോടും അതിന്റെ ഭരണ കർത്താക്കളോടും ചോദിക്കണം. കോടതി അനുവാദിക്കാത്തതുകൊണ്ട് കൂടുതലൊന്നും പറയാനില്ല. കോടതി ജാമ്യം അനുവദിച്ചാൽ കൂടുതൽ കാര്യങ്ങൾ പറയുമെന്നും പി.സി.ജോർജ് പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിന് മുൻപ് വൈദ്യ പരിശോധനക്കെത്തിച്ചപ്പോഴായിരുന്നു പി.സി.ജോർജിന്റെ പ്രതികരണം. തനിക്ക് ജനം സുരക്ഷ തരും. ഇത് ഇരട്ട നീതിയല്ല, കൊടും ക്രൂരതയാണ് നടക്കുന്നത്. ഇത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ എന്നല്ല എല്ലാ തെരഞ്ഞെടുപ്പിനെയും ബാധിക്കാൻ പോകുകയാണ്. ബിജെപിയുടെ എന്നല്ല, എല്ലാ ജനങ്ങളുടെയും പിന്തുണ ഉണ്ട്. ബിജെപിയുടെ ആത്മാർഥ പിന്തുണയുണ്ട്. എൽഡിഎഫും യുഡിഎഫും ഒരു പോലെ വേട്ടയാടുന്നുവെന്നും പി.സി.ജോർജ് പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London