വർഗീയത സൃഷ്ടിച്ചാൽ പി സി ജോർജ് ഇനിയും ജയിലിൽ പോകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. രാഷ്ട്രീയ ജീവിതത്തിൽ വർഗീയ സംഘടനകളുമായി പി സി ജോർജ് നിരവധി തവണ ആത്മബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്. അത് തിരിച്ചറിഞ്ഞാണ് കേരള ജനത പി സി ജോർജിനെ തോൽപ്പിച്ച് വീട്ടിൽ ഇരുത്തിയത്. പി സി ജോർജിനോ അദ്ദേഹം ഇപ്പോൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങൾക്കോ കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ കഴിയില്ല എന്നും മന്ത്രി വ്യക്തമാക്കി. വർഗീയ വിഭജനം ഉന്നംവെച്ചുള്ള നീക്കങ്ങളാണ് സംഘപരിവാറിൽ നിന്ന് ഉണ്ടാകുന്നതെന്നും പി സി ജോർജിനെ അതിനുള്ള കരുവാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London