തൃശൂര്‍ പീച്ചി ഡാമിന്റെ 2 ഷട്ടര്‍ നാളെ ഉയര്‍ത്തും. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.73.45 ശതമാനമാണ് വെള്ളമാണ് ഡാമില്‍ ഇപ്പോഴുള്ളത് . 77.4 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ് .മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമാണ് ചെറിയ തോതില്‍ അധികജലം പുറത്തേക്ക് വിടുന്നതെന്നും ആശങ്ക വേണ്ടെന്നും ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.അതേസമയം മലങ്കര ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി. ഇതോടെ ആറ് ഷട്ടറുകളും 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്.
© 2019 IBC Live. Developed By Web Designer London