പെരിയ ഇരട്ടക്കൊല കേസിൽ അഞ്ച് സിപിഐഎം പ്രദേശിക നേതാക്കൾ അറസ്റ്റിൽ. സിബിഐ സംഘത്തിന്റെ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ്. ഇവരെ നാളെ കൊച്ചിയിലെ സിബിഐ കോടതിയിൽ ഹാജരാക്കും.സിപിഐഎം ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രൻ, ശാസ്ത മധു, റെജി വർഗീസ്, വിഷ്ണു സുര എന്നിവരാണ് അറസ്റ്റിലായത്.
സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് നടപടി. കേസ് സിബിഐ ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ അറസ്റ്റാണിത്. പ്രതികളെ നിലവിൽ കാസർഗോഡ് സിബിഐ കാസർഗോഡ് ക്യാംപ് ഓഫിസിൽ ചോദ്യം ചെയ്യുകയാണ്. കേസിൽ 14 പ്രതികളുണ്ടെന്നായിരുന്നു നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
2019 ഫെബ്രുവരി 17നാണ് കാസർകോട് പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസിൽ സിപിഐഎം ഏരിയ സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയും ഉൾപ്പെടെ 14 പേരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതിയാണ് കേസ് സിബിഐക്ക് വിട്ടത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London